ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
പൂവായാല്‍ മണം വേണം പുമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം
നാടായാല്‍ നൃപന്‍ വേണം അരികെ മന്ത്രിമാര്‍ വേണം
നാട്ടിന്നു ഗുണമുള്ള പ്രജകള്‍ വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
-
പള്ളിക്കൂടത്തിലേക്ക് വീണ്ടും ഇടശ്ശേരി ഗോവിന്ദന് നായര്‍. "മാവായി പൂക്കുന്നതാരാണ് മഴയായിപ്പെയ്തോരിടശ്ശേരി കതിരായ് വിളയുന്നതാരാണ് ഇലയാ...
-
പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്. കവിപരിചയം ഉള്ളൂര്‍ എസ്സ് .പരമേശ്വരയ്യര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത് ഭഗവതിയമ്മാളി...
-
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് ക...