- കക്ഷത്തിലിരിക്കുന്നത് കളയാനും വയ്യ,ഉത്തരത്തിലിരിക്കുന്നതു എടുക്കുകയും വേണം
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
അങ്ങാടികളില്‍ തോലിപിണിഞ്ഞാല്‍ അമ്മയോടപ്രിയമെന്നതുപോലെ
അച്ചന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ മുറ്റത്ത്
ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേലാ
അമ്മേ തല്ലിയാലും രണ്ടു പക്ഷം
ഇടി വെട്ടിയവനെ പാമ്പു കടിച്ചതു പോലെ
എലിയെകൊല്ലാന്‍ ഇല്ലം ചുടുക
കയ്യാലപ്പുറത്തെ തേങ്ങപോലെ
കള്ളന്‍ കപ്പലില്‍ തന്നെ
കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം
കുരങ്ങന്റെ കയ്യില്‍ പൂമാല
കൂനിന്മേല്‍ കുരു പോലെ
ചട്ടിയും കലവും ആകുമ്പോള്‍ മുട്ടിയും തട്ടിയും ഇരിക്കും
തെക്കോട്ടെടുക്കുക
തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ
തൊമ്മി അയയുമ്പോള്‍ ചാണ്ടി മുറുകും
പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലെ
പുരകത്തുമ്പോള്‍ ബീഡികൊളുത്തുന്നത്
പുരകത്തുമ്പോള്‍ വാഴ വെട്ടുക
പോത്തിനുണ്ടോ ഏത്തവാഴയെന്നു
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപോലെ
വെടക്കാക്കി തനിക്കാക്കുക
വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ
ശകുനം കൊള്ളാമെന്നുനിച്ചു പുലരെകട്ടുകവര്‍ന്നാലുടനെ തലപോമെന്നതു ബോധിച്ചാലും
വേലി തന്നെ വിളവു തിന്നുക
വേലികള്‍തന്നെ വിളവുമുടിച്ചാല്‍ കാലികളെന്തു നടന്നീടുന്നു
വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതു പോലെ
സ്വന്തം കാര്യം സിന്ദാബാദ്
ഏമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍ അമ്പല വാസികള്ളൊക്കെ കക്കും
ചാത്തപ്പനെത്ത് മഹസറ
വെളളീയാഴ്ച ഇറച്ചി വാങ്ങാത്തവന്‍ ദീനുല്‍ ഇസ്ലാമില്‍ന്ന് പുറത്താണ്.
ഇതിലും വലിയ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളിയില്‍ പോയിട്ടില്ല
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്
താളക്കാരന് മാത്ര പിഴച്ചാല്‍ തകിലറീയുന്നവന്‍ അവതാളത്തില്‍
അമരക്കാരന് തലതെറ്റൂമ്പോള്‍ അണീയക്കാരുടെ തണ്ടൂകള്‍ തെറ്റും
പടനായകനൊരു പടയില്‍ തോറ്റാല്‍ ഭടജനമെല്ലാം ഓടിയൊളിക്കും
കാര്യക്കാരന്‍ കളവു തുടര്‍ന്നാല്‍ കരമേലുള്ളവര്‍ കട്ടുമുടിക്കും
കാലന്‍ വന്നടുക്കുമ്പോള്‍ കയര്‍ത്തെന്നാല്‍ ഫലമില്ല
അണ്ടിയോടടുക്കുമ്പൊഴേ മാങ്ങയുടെ പുളി അറിയൂ
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
വല്ലാമക്കളില്ലില്ലാമക്കളി തെല്ലാവര്‍ക്കും സമ്മതമല്ലോ
തല്ലു കൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാറും
മുള്ളുകുത്തിയാല്‍ മറ്റുമുള്ള് കൊണ്ട് എടുക്കേണം, രാക്ഷസരെ ജയിപ്പാന്‍ രാക്ഷസരേ നല്ലൂ
കട്ടിലുകണ്ട് പനിക്കണ്ട , കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
കാച്ചിതിളപ്പിച്ച പാലില്‍ കഴുകിയാല്‍ കാഞ്ഞിരകായിന്‍റെ കയ്പ്പു ശമിച്ചീടുമോ (കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?)
ഈറ്റുനോവിന്‍റെ പരമാര്‍ഥമൊക്കയ്യും പെറ്റപണ്ണുങ്ങള്‍ക്കു തന്നെയറിയാവു
ലക്ഷം മാനുഷര്‍ കൂടുമ്മ്പോളതില്‍ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ (നമ്പ്യാര്‍)
ലക്ഷം കുറുനരി കൂടുകിലും ഒരു ചെറുപുലിയോടു അടുക്കിലേതും
കര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക് ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ
ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
പൊട്ടക്കുളമതു വിട്ടുതിരിച്ചാല്‍ അട്ടക്കൊരുഗതിയില്ലെന്നറിക
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍, തട്ടുമ്പുറത്തെലി രാജരാജന്‍, പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കട്ടക്കയം ക്രൈസ്തവ കാളിദാസന്‍
അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാന്‍ മോഹം
ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാന്‍ മോഹം
തിങ്കളാഴ്‌ച
ഏതാനും ശൈലികള്‍

-
പള്ളിക്കൂടത്തിലേക്ക് വീണ്ടും ഇടശ്ശേരി ഗോവിന്ദന് നായര്‍. "മാവായി പൂക്കുന്നതാരാണ് മഴയായിപ്പെയ്തോരിടശ്ശേരി കതിരായ് വിളയുന്നതാരാണ് ഇലയാ...
-
പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്. കവിപരിചയം ഉള്ളൂര്‍ എസ്സ് .പരമേശ്വരയ്യര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത് ഭഗവതിയമ്മാളി...
-
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് ക...