.jpg)
"കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളിള്‍"-പാലാ
"പദം പദമുറച്ചു നാം പാടിപ്പാടിപ്പോവുക
പാരിലൈക്യ കേരളത്തില്‍ കാഹളം മുഴക്കുവാന്‍
നവം നവരണങ്ങളില്‍ -നമ്മള്‍ തന്‍ ത്യാഗങ്ങളില്‍
നാം രചിക്കുമാപ്പുതിയ കേരളം മനോഹരം"-പി.ഭാസ്കരന്‍
"ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ"- ബോധേശ്വരന്‍
"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും
സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നൂ കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ"-വള്ളത്തോള്‍
"അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ..'-ഉള്ളൂര്‍
"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി"-ചങ്ങമ്പുഴ.
ഭാഷ പൂത്തും വികാരം തളിര്‍ത്തും
ഭാവനയ്ക്ക് പുളകം കിളിര്‍ത്തും
ചോരയില്‍ ചേര്‍ന്നലിഞ്ഞുപോം ഗാനധാരകളും നിറഞ്ഞ മലയാളഭാഷയെപ്പറ്റി.
"എത്ര സുന്ദരമെന്റെ മലയാളം
മുത്തുപവിഴങ്ങല്ല് കോര്‍ത്തൊരുപൊന്നുനൂല്‍ പോലെ"=ഓ.എൻ.വി
"ചേരമാന്‍ പെരുമാള്‍ വാഴിച്ച ഭാഷ
കേരങ്ങളൊക്കെ വാഴിച്ച ഭാഷ
ഞാറു നടുന്നൊരു നാടിന്റെ ഭാഷ
ചേറു പുരണ്ടൊരു നാടിന്റെ ഭാഷ
പുള്ളുവവീണമിടിക്കുന്ന ഭാഷ
ചുരികത്തഴമ്പുള്ള നാടോടിഭാഷ
കണ്ണകി കണ്ണു മിഴിപ്പിച്ച ഭാഷ"-എടപ്പാള്‍ എസ്. സുബ്രഹ്മണ്യന്‍.
"ഞാന്‍ കാട്ടില്‍ അകപ്പെട്ടു
മ്യഗങ്ങള്‍ അവരുടെ ഭാഷ സംസാരിച്ചു
പെട്ടെന്ന്.മധുരം നിറഞ്ഞ ഒരു താരാട്ട്
വ്യക്ഷങ്ങള്‍ മീട്ടി ,കാറ്റ് പാടുകയായിരുന്നു
മലയാളത്തില്‍"- സച്ചിദാനന്ദന്‍
"പഞ്ചാരക്കയ്പ്പേറെയിഷ്ടമെന്നോതുവാന്‍
കരയുവാന്‍ പൊരുതുവാന്‍ ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന
നന്മയാണമ്മ മലയാളം
ജന്മമലയാളം"-കുരീപ്പുഴ ശ്രീകുമാര്‍
വന്നാലും തുഞ്ചന്‍പറമ്പാര്‍ന്ന പൈങ്കിളിപ്പെണ്ണേ
ചെന്നാലും നീയീ നവ്യകാലത്തിന്‍ വ്യാഖ്യാനം
ധീരമാം പ്രേമങ്ങളെ,ഗംഭീരശോകങ്ങളെ-
ഗ്ഘോരസംഘര്‍ഷങ്ങളെപ്പുകഴ്ത്തിപ്പാടീല നീ"-എന്‍.വി.ക്യഷ്ണവാര്യര്‍
ഇനിയുമേറെയുണ്ട് നമ്മുടെ നാടിനെപ്പറ്റിയും ഭാഷയെപ്പറ്റിയുമുള്ള കാവ്യധാരകള്‍.
"ഭാരതീപദാവലീ തോണ്ണേണം കാലേകാലേ
വാരിധി തന്നില്‍ തിരമാലകളെന്നപോലെ" എന്ന് മലയാളമണ്ണിനോടും ഭാഷയോടും നമുക്കും പ്രാര്‍ഥിക്കാം.