മലനാട്ടിന്റെ ഭാഷയായി മലയാളം രൂപാന്തരപ്പെട്ടിട്ടു നൂറ്റാണ്ടുകള്‍ പത്തു കഴിഞ്ഞു. ഭാരതത്തിലെ പതിനഞ്ചു മുഖ്യഭാഷകളിള്‍ മലയാളത്തിനു എട്ടാം സ്ഥാനമാണ്.മലയാളഭാഷ ഉല്‍ഭവിച്ചതിനെപ്പറ്റി മുഖ്യമായി മൂന്ന് വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.മലയാളം തമിഴില്‍നിന്നാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍.അതല്ല, തമിഴും സംസ്ക്യതവും അരച്ചു ചാലിച്ചതാണെന്ന് മറ്റൊരു വിഭാഗക്കാര്‍.മൂന്നാമത്തെ കൂട്ടര്‍ പറയുന്നത് സംസ്ക്യതത്തില്‍ നിന്നും മാത്രമാണെന്നാണ്. ആദ്യകാല രചനയും ഭാഷാപ്പൊരുത്തവും വിലയിരുത്തിയാല്‍ മലയാളഭാഷയ്ക്ക് തമിഴിനോടാണ് ഏറെ സാമ്യം.ആര്യവംശജരുടെ തെക്കോട്ടുള്ള വരവും ആധിപത്യവും സംസ്ക്യതഭാഷയുടെ വളര്‍ച്ചയെ സഹായിച്ചതായി കാണാം. സംസ്ക്യതത്തിന്റെ വളര്‍ച്ച മലയാളഭാഷയുടെ ഉല്‍ഭവത്തിനു കളമൊരുക്കുകയായിരുന്നു.ഭാഷയുടെ വളര്‍ച്ചാഗതിയില്‍ മറ്റനേകം ഭാഷകളുടെ അനിവാര്യമായിരുന്ന ഇടകലര്‍ച്ചയും കാണാവുന്നതാണ്.ഇംഗ്ലീഷ്,സിറിയന്‍,പോര്‍ച്ചുഗീസ്,ലാറ്റിന്‍,ഹിന്ദി,ഉര്‍ദു,പേര്‍ഷ്യന്‍,ഡച്ച്,ഫ്രഞ്ച് എന്നിവയിലെ പല വാക്കുകളും പലയിടത്തും അതേപടി പ്രയോഗിക്കുന്നതായിക്കാണാം.
നവസൌരഭ്യത്തിന്റെ യൌവ്വനം ഭാഷയില്‍ മന്ദസ്മിതം തൂകുന്ന കാഴ്ചയാണ് പിന്നീടിങ്ങോട്ട് നാം കാണുന്നത്.
എത്രയെത്ര കവിശ്വരന്മാര്‍......
എത്രയെത്ര വാഗീശന്മാര്‍.........
അമ്പിളി ഭാഷ,ചാരുകേരളഭാഷ...അതു വളര്‍ന്ന് വളര്‍ന്ന് വാനോളം ദൂരത്തില്‍ പ്രശോഭിച്ചു.ഇന്നും പ്രശോഭിക്കുന്നു.
അതെ ,.മാത്യഭാഷ അമ്യതമാണ്.ഈ അമ്യത് നുകരാന്‍ അമ്മമലയാളത്തിന്റെ നന്മയിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!!!

-
പള്ളിക്കൂടത്തിലേക്ക് വീണ്ടും ഇടശ്ശേരി ഗോവിന്ദന് നായര്‍. "മാവായി പൂക്കുന്നതാരാണ് മഴയായിപ്പെയ്തോരിടശ്ശേരി കതിരായ് വിളയുന്നതാരാണ് ഇലയാ...
-
പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്. കവിപരിചയം ഉള്ളൂര്‍ എസ്സ് .പരമേശ്വരയ്യര്‍ ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത് ഭഗവതിയമ്മാളി...
-
മലയാളഭാഷയുടെ ഉല്പത്തി മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് ക...