
ഉഷ്ണമേഖല’, ‘വസൂരി’ തുടങ്ങിയ നോവലുകളിലൂടെ മലയാള സാഹിത്യത്തിലെ ആധുനിക ഭാവുകത്വത്തിന് അടിത്തറ പാകിയ കാക്കനാടന് ഇത്തവണത്തെ അരങ്ങ് അബുദാബി സാഹിത്യ അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, സക്കറിയ, ചന്ദ്രമതി എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങള്‍. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.