
ഭാഷാചരിത്രം..
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ് മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടു്.
ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ടു്
നിരുക്തം
മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [4]മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷില്‍ പാലിന്‍ഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആള്‍, ആളുക എന്ന നപുംസകപദവും ചേര്‍ന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാന്‍ യകാരം ചേര്‍ന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബര്‍ട്ട് കാഡ്‌വെല്‍ കരുതുന്നു. മലയാണ്‍മ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആണ്‍മൈ എന്നതില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു
ഭാഷാപരിണാമം (ചരിത്രം)
മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്‍റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് അകന്നു നില്‍കുന്നു എന്നാണ് അദ്ദേഹം കരുതിയത്. [1]
അദ്ദേഹത്തെതുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജരാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്‍റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര്‍ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാല്‍ പി.കെ. പരമേശ്വരന്‍ നായരുടെ അഭിപ്രായത്തില്‍ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ശക്തമായ സ്വാധീനം മലയാളത്തില്‍ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയര്‍ന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാന്‍ കാരണം അതാണ്. എന്നാല്‍ ഈ സ്വാധിനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.
ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തില്‍ മലയാണ്മ എന്നു് വിളിച്ചു് പോന്നിരുന്ന മലയാളം, തമിഴ്, കോട്ട, കൊടഗ്, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണു്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ചു് പ്രതിപാദിക്കുമ്പോള്‍ ഭാഷ എന്നു മാത്രം ഉപയോഗിച്ചു് കാണാറുണ്ടു്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണു്.
ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു് കേരളദേശത്തു് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്‍റെ സ്വാധീനം മലയാളത്തില്‍ കാണുന്നതു് തികച്ചും സ്വാഭാവികവുമാണു്. ഉത്തരഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോ-ആര്യന്‍ ഭാഷകള്‍ക്കും, അറബ്, യൂറോപ്പ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതതു് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടു്.
മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ടു്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ടു്.
പഴയ തമിഴില്‍ നിന്നാണു മലയാളത്തിന്‍റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണു്:
മലനാട് മറ്റു തമിഴ്‌നാടുകളില്‍ നിന്നു സഹ്യപര്‍വ്വതം എന്ന കിഴക്കേ അതിരിനാല്‍ വേര്‍തിരിഞ്ഞു കിടക്കുന്നതു്.
പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
നമ്പൂതിരിമാരും ആര്യസംസ്കാരവും.
മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളില്‍ പ്രധാനവും ഭാഷാപരമായി ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ ഹേതുവായി ഭവിച്ചതും നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണു്. മേല്‍പ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങള്‍ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായതു്. പാണ്ഡ്യചോളചേര രാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുകളുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവുകള്‍ വരുത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്കരമായുള്ള യാത്രങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതില്‍ ഭാഗമായി; ആയതുമൂലം ഭാഷയില്‍ ദേശ്യഭേദങ്ങള്‍ക്ക് അവസരമുണ്ടാവുകയുമായിരുന്നു. മരുമക്കത്തായം, മുന്‍കുടുമ, മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാര്‍ക്കില്ലാതിരുന്ന ആചാരങ്ങള്‍ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്‌ദേശക്കാരില്‍ നിന്നു അകറ്റുവാനും വ്യത്യസ്തമാര്‍ന്ന ഒരു ജനവിഭാഗമാകുവാന്‍ ഇവര്‍ക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.
എന്നാല്‍ മറ്റുചില തെളിവുകള്‍ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.
ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴില്‍ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.
മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി
കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ കൈകടത്തലുകള്‍ക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തുനിഞ്ഞതോടെ അവര്‍ക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരില്‍ നിന്നു സംസ്കൃതവും സാമാന്യജനത്തിന്‍റെ ഭാഷയിലേക്ക് പകര്‍ന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവര്‍ത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായതു്.
ആദ്യകാല മലയാളംഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരത്തെ ചേരന്മാര്‍ അവരുടെ ശിലാലിഖിതങ്ങളില്‍ മലയാളം അതിന്‍റെ ആദ്യകാലലിപിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളില്‍ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന് ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്[6].

ലിപിയും അക്ഷരമാലയും
ദക്ഷിണഭാരതത്തില്‍ ലിപിവ്യവസ്ഥിതിയുടെ പ്രചാരകര്‍ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയില്‍ നിന്നു ദ്രാവിഡഭാഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരില്‍ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകള്‍ എഴുതുവാന്‍ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ കാരണമായി ഭവിച്ചതു്. പല്ലവഗ്രന്ഥം, തമിഴ്‌ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളില്‍ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തില്‍ പ്രചാരത്തില്‍ വന്നത്. മലയാളത്തില്‍ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നതു്.
സംസ്കൃതത്തിന്‍റെ പ്രചാരം വര്‍ദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകള്‍ ഉപയോഗിക്കുന്ന ലിഖിതങ്ങള്‍ എഴുതുവാന്‍ വട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തില്‍ സംസ്കൃതം വാക്കുകള്‍ എഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകള്‍ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകള്‍ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലര്‍ത്തിയെഴുതിയ കൃതികള്‍ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകള്‍ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളില്‍ ലിപിയില്‍ പരിവര്‍ത്തനങ്ങള്‍ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്ന മലയാളം ലിപി, ഗ്രന്ഥലിപിയില്‍ അഞ്ചോ ആറോ നൂറ്റാണ്ടുകളില്‍ വന്നുപോയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതാണു്.
അക്ഷരമാല
വിഭജിക്കാന്‍ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വര്‍ണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വര്‍ണം സ്വരം എന്നും അന്യവര്‍ണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വര്‍ണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങള്‍ ഉണ്ട്. അവ ചില്ലുകള്‍ (ന്‍, ല്‍, ള്‍, ണ്‍, ര്‍) എന്നറിയപ്പെടുന്നു. വര്‍ണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകള്‍ ആണ് ലിപികള്‍
സ്വരങ്ങള്‍
ഹ്രസ്വം -അ ഇ ഉ ഋ ഌ എ ഒ
ദീര്‍ഘം ആ ഈ ഊ ൠ ൡ ഏ ഐ ഓ ഔ
വ്യഞ്ജനങ്ങള്‍
കണ്ഠ്യം (കവര്‍ഗം) ക ഖ ഗ ഘ ങ
താലവ്യം (ചവര്‍ഗം) ച ഛ ജ ഝ ഞ
മൂര്‍ധന്യം (ടവര്‍ഗം) ട ഠ ഡ ഢ ണ
ദന്ത്യം (തവര്‍ഗം) ത ഥ ദ ധ ന
ഓഷ്ഠ്യം (പവര്‍ഗം) പ ഫ ബ ഭ മ
മധ്യമം യ ര ല വ
ഊഷ്മാവ് ശ ഷ സ
ഘോഷി ഹ
ദ്രാവിഡമധ്യമം ള ഴ റ
സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകള്‍
ചില്ലുകള്‍ -ര്‍ ല്‍ ള്‍ ണ്‍ ന്‍