vv

Flash News :16/06/2017 വെള്ളിയാഴ്ച സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് എസ് .എം.ഡി.സി യുടെ ഒരു ഭരണസമിതി യോഗം ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്‌ച






പരിസ്ഥിതി ദിനാചരണം


സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വാർഡ് അംഗം ശ്രീമതി ശ്രീകുമാരി മധു  ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രതിജ്ഞ, ക്വിസ്, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു. പ്രധാനാധ്യാപിക വിമല സി ആർ  , എസ.എം.ഡി.സി കൺവീനർ  ശ്രീ ഷിദ് മുഹമ്മദ് അദ്ധ്യാപകൻ മുരാരി ശംഭു  എന്നിവർ സംസാരിച്ചു.

സ്‌കൂൾ വിവരം

ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ്. ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ‍) സ്ഥിതി ചെയ്യുന്നത്.

മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവർത്തനങ്ങൾ കൊണ്ട് അനേകം കുരുന്നുകളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച ഈ വിദ്യാലയം .ഹൈസ്ക്കൂള്‍. 115വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മുഹമ്മദൻസ് സ്‌കൂൾ നാല് വർഷങ്ങൾക്ക് മുൻപാണ് ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും എസ.എസ.എൽ.സിയ്ക്ക് നൂറു ശതമാനം വിജയം കൈവരിച്ച് മധ്യതിരുവിതാംകൂറിലെ പ്രശസ്ത വിദ്യാലയങ്ങൾക്കൊപ്പം മുഹമ്മദൻസ് ഹൈസ്‌ക്കൂളും തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്ക്കൂള്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാര്‍ഷികകൂട്ടായ്മയില്‍ കുട്ടികള്‍ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങള്‍ എന്ന ഗണിതശാസ്ത്രമാസിക. സയന്‍സ് ക്ല ബിെന്‍റ ചാന്ദ്രയാന്‍ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസര്‍വ്വേകള്‍. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം.
സ്ഥാപിതം

--1902
സ്കൂള്‍ കോഡ് 36073
സ്ഥലം ചെങ്ങന്നൂര്‍
സ്കൂള്‍ വിലാസം ചെങ്ങന്നൂര്‍ പി.ഒ,
ആലപ്പുഴ
പിന്‍ കോഡ് 690509
സ്കൂള്‍ ഫോണ്‍ 04792354839
സ്കൂള്‍ ഇമെയില്‍ 36073alappuzha@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gmhskollakadavu.blogspot.in/
 
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂര്‍ ‌
ഭരണ വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 15
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ വിമല.സി.ആർ
പി.ടി.ഏ. പ്രസിഡണ്ട് എസ് ആർ ബാബു

സ്റ്റാഫ്




                                                                  ഹെഡ്മിസ്ട്രസ്സ്


                                                                    വിമല.സി.ആർ

                                               അനി.ടി.കെ -കണക്ക് / സീനിയർ അസിസ്റ്റന്റ്


                                                  
                                                             മുരാരിശംഭു.എൻ -മലയാളം
                     




                                                                     അരുൺ.ജി- ഹിന്ദി



                                                  
                                                      ഇന്ദുലേഖ സി -ഫിസിക്കൽ സയൻസ്


                   











ആരതി കെ സോഷ്യൽ സയൻസ് (ഗസ്റ്)
യു.പി. വിഭാഗം 

 

വെള്ളിയാഴ്‌ച

പ്രവേശനോത്സവം













വിദ്യാലയ പ്രവർത്തന കലണ്ടർ

Cheap Offers: http://bit.ly/gadgets_cheap

ഗവ.മുഹമ്മദൻസിൽ ഈ വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടന്നു  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ  ശ്രീ വേണു മുളക്കഴ നിർവ്വഹിച്ചു .എസ.എം.സി പ്രസിഡന്റ് ശ്രീ എസ .ആർ ബാബു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകുമാരി മധു ,വിദ്യാ. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജി ടി.എ ശ്രീ അൻവർ മുഹമ്മദ്  എസ.എം ഡി.സി കൺവീനർ ഷിദ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു .സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.വിമല.സി.ആർ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആനി കെ.ഡാനിയേൽ നന്ദിയും പറഞ്ഞു. ഏതാണ്ട് മുഴുവൻ രക്ഷിതാക്കളും എത്തിച്ചെർന്ന ചടങ്ങിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയായ 'സ്നേഹക്കൂട്' ന്റെയും കൊല്ലകടവ് മുത്തുറ് ഫിൻകോർപ്പിന്റെയും സൗജന്യ പഠനോപകാരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.

ചൊവ്വാഴ്ച

വിവിധ പരിപാടികൾ

അധ്യാപക-രക്ഷകർത്യ സമിതി യോഗം



വായന ദിനത്തോടനുബന്ധിച്ച് നടന്ന വായനജാഥ

ഡയറ്റിൽ നിന്നും ശ്രീകുമാർ സാർ  സംസാരിക്കുന്നു.